കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 24 പേര്‍ മരിച്ചു. ഏഴു പേരെ കാണാതായിട്ടുണ്ട്. ശക്തമായ കാറ്റ് മൂലം മരങ്ങള്‍ ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് തിവണ്ടി, റോഡ് ഗതാഗതം താറുമാറായി.
അതേസമയം,ഞായറാഴ്ച സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വെള്ളം ഇറങ്ങുന്ന ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് എട്ടുപേരും വയനാട്ടില്‍ അഞ്ചുപേരും കണ്ണൂരില്‍ മൂന്നുപേരും കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.
വയനാട് പക്രംതളം ചുരത്തിലെ വാളാന്തോട് മലയടിവാരത്തില്‍ ഉരുള്‍പൊട്ടി മുണ്ടൂര്‍ ഷാജഹാന്‍ (45), ഭാര്യ സുല്‍ഫത്ത് (35), മക്കള്‍ ഇര്‍ഫാന്‍ (6), സക്കറിയ (3) എന്നിവര്‍ മരിച്ചു. സുല്‍ഫത്ത് അടുത്ത കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തില്‍ നിര്‍മാണത്തൊഴിലാളിയായ കരിമ്പില്‍ ഐരമന ഔസേപ്പ്(55) തോട്ടില്‍ വീണുമരിച്ചു. കോഴിക്കോട് ചേവായൂര്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് ഹൗസിംഗ് ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അബൂബക്കര്‍ (46) മരിച്ചു. അഞ്ചുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് കണ്ണാടിക്കല്‍ വാകയാട് ലെനിന്‍ കുമാര്‍(32)വെന്നക്കോട് വയല്‍ പാറശേരി മൊഹമ്മ്മദിന്റെ മകള്‍ റൈഹാനത്ത്(3)കക്കോടി ആറുകണ്ടത്തില്‍ പ്രകാശ്(48)വെള്ളമുണ്ട കണ്ടത്തുവയല്‍കിഴട്ട വാവാച്ചിഹജി(75) എന്നിവര്‍ കെടുതികളില്‍ പെട്ട് മരിച്ചു.ശക്തമായ കാറ്റില്‍ വലിയങ്ങാടിയിലെ അമ്പതോളം കടകളുടെ മേല്‍ക്കൂരകള്‍ പറന്നു പോയി. വീടിന് മുകളില്‍ തെങ്ങ് വീണ് മങ്ങാട് നെരോത്തില്‍ അഞ്ചര മാസ്യ പ്രായമുള്ള മുഹമദ് ഹബീബ് മരിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ നാലാംവാര്‍ഡില്‍ മരം മുറിഞ്ഞുവീണ് ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ജില്ലയില്‍ 40 സ്ഥലങ്ങളില്‍ മരം വീണു. മരം വീണ് വൈദ്യുതിസംവിധാനം തകരാറിലായതുകാരണം തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികള്‍ മണിക്കൂറുകളോളം വൈകിയാണ് പുറപ്പെട്ടത്.
ഒഴുക്കില്‍പ്പെട്ട് നാവായിക്കുളം പറക്കുന്ന് ലതാഭവനില്‍ സുനില്‍ (40) മരിച്ചു. മീന്‍പിടിക്കുന്നതിനിടെ കാല്‍വഴുതി കടലില്‍വീണ് കൊല്ലം തങ്കശ്ശേരി ബോണാവിസ്റ്റയില്‍ വിക്ടര്‍ (37), കരുനാഗപ്പള്ളി, ക്ലാപ്പന പ്രയാര്‍ തെക്കുംമുറി പണ്ടകശാല പുരയിടത്തിലെ വെള്ളക്കെട്ടില്‍വീണ് കണ്ണേപ്പറമ്പില്‍ ഗോപാലന്‍ (52) എന്നിവര്‍ മരിച്ചു.
|
No comments:
Post a Comment